വെളിച്ചത്തിന്റെ പോരാളികൾ മോട്ടിവേഷണൽ പുസ്തകമാണോ????

പൗലോ കൊയ്ലോയുടെ മറ്റൊരു പ്രസിദ്ധമായ പുസ്തകമാണ് 2008 പുറത്തുവന്ന വെളിച്ചത്തിന് പോരാളികൾ ഇത് മലയാളത്തിലേക്ക് ട്രാൻസിലേറ്റ് ചെയ്തിരിക്കുന്നത് ഫിലിപ്പ് എം പ്രസാദ് ആണ്.

അദ്ദേഹത്തിന്റെ തന്നെ പ്രസിദ്ധമായ ദ ആൽക്കമിസ്റ് ഇലവൻ മിനിറ്റ്സ് വായിച്ചതിനുശേഷം വളരെ വൈകിയാണ് ഈ പുസ്തകം എനിക്ക് കിട്ടിയത്.

അദ്ദേഹത്തിന്റെ ഓരോ പുസ്തകങ്ങളും വ്യത്യസ്തമായ രീതികളിൽ ആണ് എഴുതിയിരിക്കുന്നത്.

ഒരു ചെറിയ കുട്ടിയെ വെളിച്ചത്തിന് പോരാളി എന്ന് നേരിട്ട് വിളിച്ചു കൊണ്ടാണ് ഈ കഥ എഴുതിയിരിക്കുന്നത്.

അതിലെ ഓരോ quoets ഉം മാക്സിമം 5 സെൻഡൻസ് വരെ ഉണ്ടാകുള്ളൂ എന്നാൽ അതു വായിച്ചിട്ട് ശേഷം ജീവിതത്തിലെ കാര്യങ്ങളുമായി ചേർത്തുവായിക്കുമ്പോൾ പല അർത്ഥതലങ്ങളും ഉള്ളതായി തോന്നും.പ്രതിസന്ധിഘട്ടങ്ങളിൽ ഓർമ്മിക്കാനുള്ള ഉപദേശങ്ങളാണ് പല quoets കളും.

എന്റെ മനസ്സിൽ തട്ടിയ കുറച്ച് മോട്ടിവേഷണൽ ആയിട്ടുള്ള വാക്യങ്ങൾ.

1. ഒരു പോരാട്ടം കഴിഞ്ഞാലും പോരാട്ടത്തിന് ഫലം പോരാളികൾ മിക്കപ്പോഴും തിരിച്ചറിയാൻ കഴിയില്ല

2. വെളിച്ചത്തിന് പോരാളിക്ക് എല്ലായ്പ്പോഴും രണ്ടാമത്തെ ഒരവസരംകൂടി ലഭിക്കും

3. വെളിച്ചത്തിന് പോരാളി വിവേകശാലിയായ ആണ് അവന്റെ പരാജയങ്ങളെ കുറിച്ച് അവൻ സംസാരിക്കുന്നില്ല.

ഈ പുസ്തകം സംഘർഷങ്ങളെ പുഞ്ചിരിയോടെ വരവേറ്റ് ലക്ഷ്യത്തിലേക്ക് കുതിച്ചുപായാൻ സഹായിക്കുന്നു.

ജീവിച്ചിരിക്കുക എന്നത് തന്നെ വലിയൊരു അനുഭവമാണെന്ന് ഈ ഗ്രന്ഥം ഓർമിപ്പിക്കുന്നു.

പൗലോകൊയിലോയെക്കുറിച്ച്

ലോക പ്രശസ്ത ബ്രസീലിയൻ സാഹിത്യകാരൻ. 1947 ജനിച്ചു.കുട്ടിക്കാലത്ത് എഴുത്തുകാരൻ ആകണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ അദ്ദേഹത്തിന്റെ മധ്യവർഗ കുടുംബം എതിർത്തിരുന്നു. വീടുവിട്ടിറങ്ങിയ അദ്ദേഹം വളരെ ബുദ്ധിമുട്ടുകൾ സഹിച്ച് അവസാനം ലക്ഷ്യത്തിൽ എത്തിച്ചേർന്നു.

Create your website at WordPress.com
Get started